ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് സൽമാൻ ഖാൻ. ബോളിവുഡിന്റെ മസിൽമാൻ ഇപ്പോഴും ബാച്ചിലറായി തുടരുന്നതിന്റെ കാരണമെന്താണെന്നാണ് ആരാധക ലോകം ഉറ്റുനോക്കികൊണ്ടിരുന്നത്.
സൽമാൻ ഖാൻ അൻപത്തിമൂന്നാം വയസിലും ബാച്ചിലറായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ കുടുംബവുമായ ബന്ധപ്പെട്ട വൃത്തങ്ങൾ. "സൽമാൻ എന്നും കുടുംബത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന വ്യക്തിയാണ്. ഒരുപാട് തവണ അദ്ദേഹം വിവാഹത്തിന്റെ അടുത്തെത്തിയിരുന്നു. എന്നാൽ അതൊന്നും തന്നെ നടന്നില്ല. എന്തെന്നാൽ ഓരോ തവണയും അദ്ദേഹത്തിന് തന്റെ കുടുംബത്തോളം പ്രാധാന്യം മറ്റൊരു വ്യക്തിക്ക് നൽകാനായില്ല. പങ്കാളിക്ക് തന്റെ സ്‌നേഹം പൂർണമായും കൊടുക്കാനായില്ലെങ്കിൽ അത് നീതികേടാകുമെന്ന് സൽമാന്‍ കരുതുന്നു. അതാണ് ഇന്നും അദ്ദേഹം ബാച്ചിലർ ആയി തുടരാനുള്ള കാരണം.
സൽമാൻ വിവാഹം കഴിച്ചു കാണാൻ വീട്ടുകാർ ആഗ്രഹിച്ചിരുന്നു. എന്നാൽ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾ മാറ്റിവച്ച് തന്റെ കുടുംബത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനാണ്അദ്ദേഹം ആഗ്രഹിച്ചത്. കുടുംബമാണ് സൽമാന് എല്ലാം. സോമി അലിയുമായും സംഗീത ബിജ്ലാനിയുമായുമുണ്ടായിരുന്ന ബന്ധം വിവാഹം വരെ എത്തിയതാണ്. വിവാഹ ക്ഷണക്കത്തുകൾ പോലും അടിച്ചതാണ്. 2000ത്തിന്റെ തുടക്കത്തിൽ ഐശ്വര്യ റായിയുമായുള്ള പ്രണയം വിവാഹത്തിന്റെ വക്കിലെത്തിയതാണ്. കത്രീന കൈഫ് ആ കുടുംബത്തിലെ ആളാകേണ്ടതായിരുന്നു... തനിക്ക് തന്റെ വീട്ടുകാരോടുള്ള ഈ നിസ്വാർത്ഥമായ സ്‌നേഹം പങ്കാളിക്ക് മനസിലാക്കാൻ കഴിയുമോ എന്ന ആ ഭയമാണ് അദ്ദേഹത്തെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിച്ചത്