kanayya-kumar

ബെഗുസരായ്: ബീഹാറിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയും മുൻ ജെ.എൻ.യു വിദ്യാ‌ർത്ഥി സംഘടനാ നേതാവുമായ കനയ്യ കുമാറിനെതിരെ കിരങ്കൊടി പ്രതിഷേധവുമായി ഒരു കൂട്ടം ചെറുപ്പക്കാർ രംഗത്തെത്തി. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗോദ്പുര മണ്ഡലത്തിലൂടെ നടന്ന റോഡ് ഷോയ്ക്കിടയിലേക്ക് ഒരുകൂട്ടം ചെറുപ്പക്കാർ കടന്നു വരികയും ഇടത് സ്ഥാനാർത്ഥിയായ കനയ്യ കുമാറിനെതിരായ മുദ്രാവാക്യങ്ങൾ വിളിക്കുകയുമായിരുന്നു. തുടർന്ന് കനയ്യക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സംഭവം സംഘർഷത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ സംഭവസ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. പൊലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെ തുടന്ന് ആക്രമണ സംഭവങ്ങൾ ഒഴിവാകുകയും ചെയ്തു.

പരാതി ഇല്ലാത്തതിനെ തുടർന്ന് പ്രതിഷേധക്കാർക്കെതിരെ വെറുതെ വിട്ടയക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം,​ സംഭവത്തിന് പിന്നിൽ എതിർ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗാണെന്ന് കനയ്യ കുമാർ ആരോപിച്ചു.