തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുമ്പോഴും തന്റെ പ്രിയപ്പെട്ട സതീർത്ഥ്യനെ കാണാൻ സുരേഷ് ഗോപി എത്തി. സൂപ്പർതാരം മോഹൻലാലിനെ സതീർത്ഥ്യൻ എന്നാണ് തൃശൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയായ സുരേഷ് വിശേഷിപ്പിച്ചത്. കൊച്ചിയിലെ വീട്ടിലെത്തിയാണ് ഇന്ന് രാവിലെ സുരേഷ് ഗോപി ലാലിനെ സന്ദർശിച്ചത്. സന്ദർശനത്തിൽ രാഷ്‌ട്രീയമില്ലെന്നും തികച്ചും സൗഹൃദം മാത്രമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വാക്കുകൾ-
'ഞാൻ എന്റെ സതീർത്ഥ്യൻ...എന്റെ സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് ഒരു സൂപ്പർതാരം എന്നെ കൊണ്ടു നടന്നു. മമ്മൂക്കയും അതുപോലെ എന്നെ കൊണ്ടു നടന്നിട്ടുണ്ട്. പക്ഷേ രാജാവിന്റെ മകൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മിക്കവാറും ദിവസങ്ങളിൽ ലാലിന്റെ മുറിയിൽ , ലാൽ എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നിട്ടുള്ളത്. വലിയൊരു ബന്ധമാണ് ലാലും കുടുംബവുമായിട്ടുള്ളത്. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു പ്രധാന മുഹൂർത്തത്തിന് ലാലിന്റെ അനുഗ്രഹവും എനിക്ക് അനിവാര്യമാണ്'.
സുരേഷ് തന്റെ ഏറ്റവും അടുത്ത സുഹത്താണെന്നും, അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നതായും മോഹൻലാൽ പ്രതികരിച്ചു.