kaumudy-news-headlines

1. തിരുവനന്തപുരത്ത് നിന്ന് ബംഗുളൂരുവിലേക്ക് പോവുക ആയിരുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ശക്തമാക്കി പൊലീസ്. ബസ് ജീവനക്കാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജയേഷ്, ജിത്ിന്‍ എന്നിവരെ ആണ് മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം ആസൂത്രിതം ആണോ എന്ന് അന്വേഷിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍

2. സുരേഷ് കല്ലട ബസ് ഹാജരാക്കാനും പൊലീസ് നിര്‍ദേശം. യാത്രക്കാരുടെ വിവരങ്ങളും ഹാജരാക്കണം. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് മരട് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആണ് പൊലീസ് നിര്‍ദേശം. തിരുവനന്തപുരത്ത് നിന്ന് ബംഗുളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്ന് പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച് വാഹനത്തില്‍ നിന്ന് ഇറക്കി വിട്ടത്.

3. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് മൂവരെയും വൈറ്റില പരിസരത്ത് നിന്ന് കണ്ടെത്തുക ആയിരുന്നു. അതിക്രമം പുറത്ത് അറിയുന്നത്, ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയയിലൂടെ. ഹരിപ്പാട് വച്ച് തകരാറില്‍ ആയ ബസ് ഏറെ നേരം കഴിഞ്ഞിട്ടും പുറപ്പിടാതിരുന്നപ്പോള്‍ യുവാക്കള്‍ ചോദ്യം ചെയ്തതിരുന്നു തുടര്‍ന്നായിരുന്നു അക്രമം നടന്നത്.

4 ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് അമേരിക്ക. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ആണ് ആഹ്വാനം. ഇല്ലെങ്കില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും എന്ന് മുന്നറിയിപ്പ്. പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകും എന്ന് സൂചന

5 ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്. ആറുപേര്‍ അടങ്ങിയ സ്ഥാനാര്‍ത്ഥി പട്ടിക ആണ് പുറത്തിറക്കിയത്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മത്സരിക്കും. അജയ്മാക്കന്‍ ന്യൂഡല്‍ഹിയില്‍ നിന്നും ജെ.പി അഗര്‍വാള്‍ ചാന്ദ്നിചൗക്കില്‍ നിന്നും ജനവിധി തേടും. അരവിന്ദ് സിംഗ് ലവ്ലി ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും മത്സരിക്കും. നേരത്തെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് -ആം ആദ്മി സഖ്യം ഉണ്ടാകും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആം ആദ്മിയുടെ ആവശ്യം അംഗീക്കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് സഖ്യ സാധ്യതകള്‍ മങ്ങുക ആയിരുന്നു.

6 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ജെ.ഡി.എസ് പ്രവര്‍ത്തകരും. കര്‍ണാടകത്തില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോയ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 5 പേരെ കാണാതായി. ശ്രീലങ്കയിലെ ഷാങ്ഹായ് റെസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനി പി.എസ് റസീനയുടെ ബന്ധുക്കള്‍ ശ്രീലങ്കയിലെത്തി. മൃതദേഹം ശ്രീലങ്കയില്‍ തന്നെ ഖബറടക്കാനാണ് സാധ്യത

7 അതേസമയം, ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 207 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനങ്ങളെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്ന് പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും വിക്രമസിംഗെ. ഭീകരാക്രമണത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും വിവിധ ലോക രാജ്യങ്ങളും അപലപിച്ചു.

8 മൂന്ന് ആഡംബര ഹോട്ടലുകളും മൂന്ന് പള്ളികളുമടക്കം 8 ഇടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. പരിക്കേറ്റ 450 ഓളം പേരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

9 ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിംഗ്. പരസ്യ പ്രചരണം അവസാനിച്ചതോടെ മുന്നണികള്‍ ഇന്ന് നിശ്ശബ്ദ പ്രചരണത്തിലാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചതോടെ മുന്നണികളും സ്ഥാനാര്‍ഥികളും ഇന്ന് നിശബ്ദ പ്രചരണത്തിന്റെ തിരക്കിലാണ്. പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ എത്തിക്കാന്‍ സ്ഥലത്തെ പ്രധാനപ്പെട്ടവരെ കണ്ട് സ്ഥാനാര്‍ഥികള്‍ വോട്ട് തേടും.

10.തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ കമ്മിഷന്‍ അംഗീകരിച്ച മറ്റ് 13 രേഖകളില്‍ ഏതെങ്കിലും ഒരെണ്ണം കാണിച്ചാലും വോട്ട് ചെയ്യാം. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 നിയമസഭ മണ്ഡലങ്ങളിലും പോളിംഗ് സാമഗ്രി വിതരണം ഉണ്ടാകും. 24,970 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. വൈകിട്ടോടെ പോളി്ഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതാത് ബൂത്തുകളിലെത്തി ചുമതലയേറ്റെടുക്കും

11.2,61,51,534 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഇത്തവണ സമ്മതിദാന അവകാശം നിര്‍വ്വഹിക്കും. പ്രശ്ന സാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി വരുക ആണ്

12 കേരളത്തില്‍ ഇന്ന് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, വയനാട് ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഈമാസം 25വരെ എല്ലാ ജില്ലകളിലും വേനല്‍മഴ തുടരും. അതേസമയം കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു