mk-raghavan

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.കെ രാഘവനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. നടക്കാവ് പൊലീസാണ് കേസെടുത്തത്.

എം കെ രാഘവനെതിരെ കേസെടുക്കണമെന്ന റിപ്പോർട്ടിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തണമെങ്കിൽ കേസെടുക്കണമെന്നാണ് പൊലീസ് റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ ദൃശ്യങ്ങൾ വ്യാജമല്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ ആധികാരികത തെളിയിക്കണമെങ്കിൽ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി കേസെടുക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് എ.സി.പി പി വാഹിദ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ റേഞ്ച് ഐ.ജി എം.ആർ അജിത്കുമാറാണ് ഡി.ജിപി ലോ‌ക്‌നാഥ് ബെഹ്റക്ക് റിപ്പോർട്ട് നൽകിയത്.