kamasuthra-

വിവാദ ചിത്രം കാമസൂത്ര 3ഡിയിലെ നായിക സൈറ ഖാൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാമസൂത്രയിലെ നായികയായിരുന്ന ഷെർലിൻ ചോപ്രയ്ക്ക് പകരക്കാരിയായാണ് സൈറാ ഖാൻ എത്തിയത്. കാൻസ് ഫിലിം ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിച്ച കാമസൂത്ര 3ഡിയുടെ സംവിധായകൻ രൂപേഷ് പോളാണ്.

‘അവരുടെ മരണവാർത്ത മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സത്യത്തിൽ വലിയ ഞെട്ടലാണ് വാർത്തയുണ്ടാക്കിയത്. ജീവിച്ചിരുന്ന കാലത്ത് അവർക്ക് അർഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ല. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് രൂപേഷ് പോൾ പറഞ്ഞു. കാമസൂത്രയിൽ അവർ അഭിനയിച്ചത് ഏറെ വെല്ലുവിളികൾ നേരിട്ടാണ്. മാദ്ധ്യമങ്ങളും അവരുടെ കുടുംബവുമൊക്കെ തീരുമാനത്തെ എതിർത്തിരുന്നു. പക്ഷേ അതിനെയൊന്നും വകവയ്ക്കാതെ അവർ ചിത്രത്തിൽ അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.