ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി രംഗത്തെത്തി. സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞതിലൂടെ രാഹുൽ ഗാന്ധി കള്ളനാണെന്ന് കുറ്റസമ്മതം നടത്തിയതാണെന്ന് സ്മൃതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയെ വിമർശിച്ച് സ്മൃതി രംഗത്തെത്തിയത്.
''മോദിയെ കള്ളനെന്ന് വിളിച്ചതിലൂടെ രാഹുൽ ഗാന്ധി കള്ളനാണെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെയും സുപ്രീംകോടതിയെയും അപമാനിച്ചതിന് പൊതുജനം നിങ്ങൾക്ക് മാപ്പ് തരില്ല'' - സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സമാന്തര ചർച്ചകൾ നടത്തി ഫ്രഞ്ച് കമ്പനി ഡെസാൾട്ട് ഏവിയേഷന് കാരാറിൽ ഇളവ് നൽകിയെന്ന് വ്യക്തമാക്കുന്ന രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദമായിരുന്നു. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെ തുടർന്ന് ബി.ജെ.പി എം പിയായ മീനാക്ഷി ലേഖി സമർപ്പിച്ച പരാതിയെ തുടർന്ന് സുപ്രീം കോടതി രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. തിരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞതാണെന്നും സുപ്രീം കോടതിയോട് മാപ്പ് പറയുന്നതായും രാഹുൽ ഗാന്ധി ഇതിന് മറുപടി നൽകിയിരുന്നു.
झूठ के कपाल पर, हुआ सत्य का प्रहार।
— Chowkidar Smriti Z Irani (@smritiirani) April 22, 2019
चौकीदार को चोर कहने वाले @RahulGandhi ने आज स्वीकार किया की वह खुद झूठे है।
देशवासियों को बेवकूफ़ समझने वाले, प्रधानमंत्री और उच्च न्यायालय का अपमान करने वाले को जनता माफ़ नहीं करेगी। pic.twitter.com/nHBi1GWVSt