കോപ്പൻഹേഗ്: ശ്രീലങ്കയിലെ സ്ഫോടനപരമ്പരകളിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഡെന്മാർക്കിലെ ഏറ്റവും സമ്പന്നന്റെ മൂന്ന് മക്കളും. ഡെന്മാർക്കിലെ ഏറ്റവും പണക്കാരെന്ന റെക്കാഡിനുടമയായ ആൻഡേഴ്സ് ഹോൾഷ് പോവ്‌ൾസണിന്റെ നാലുമക്കളിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ആൻഡേഴ്സിന്റെ കുടുംബം.
ഫാഷൻ സ്ഥാപനമായ ബെസ്റ്റ് സെല്ലറിന്റെ ഉടമയാണ് ആൻഡേഴ്സൺ. ഫോർബ്സ് മാസികയുടെ റിപ്പോർട്ടുകളനുസരിച്ച് സ്കോട്ട്ലാൻഡിലെ ആകെ സ്ഥലത്തിന്റെ ഒരു ശതമാനത്തോളം ആൻഡേഴ്സണിന്റെ കൈവശമാണുള്ളത്.