സൂപ്പർതാരം മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് ആശംസകൾ നേർന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോൾ, അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയർത്തുന്നതാണെന്ന് ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ലാലേട്ടൻ നാന്നൂറിലേറെ സിനിമകളിലൂടെ ഇരുന്നൂറിലേറെ സംവിധായകരുടെ മനസറിഞ്ഞ മഹാനടൻ. സംവിധായകരുടെ ഉള്ളിലെന്തെന്ന് അദ്ദേഹത്തിന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുതശേഷിയുണ്ടെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള... എല്ലാ സംവിധായകരേയും അതിശയിപ്പിച്ച മോഹൻലാൽ സംവിധായകനാകുന്നു! അതൊരു ഭയങ്കര കൗതുകമാണ്. ആ കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോൾ, അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയർത്തുന്നതാണ്. അത് അതീന്ദ്രിയമായ ഒരു തലത്തിലാകും സംഭവിക്കുകയെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന്റെ രസതന്ത്രം അനിർവചനീയമാണ് നമ്മളെ മാന്ത്രിക പരവതാനിയേറ്റുന്ന 'ബറോസ്' എത്രമാത്രം ആകാംഷയാണ് ഉയർത്തുന്നത്!
ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു. എപ്പേഴേ സംവിധായകൻ ആകുമായിരുന്ന ലലേട്ടൻ... ഇത് എനിക്ക് ചെയ്യണം എന്ന ആഗ്രഹം ഈ കഥ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അത് എത്ര മനോഹരമായിരിക്കും എന്ന് ഊഹിക്കാമല്ലോ...'