1. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചത്തലത്തില്‍ ഇന്ത്യന്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തീര സംരക്ഷണ സേനയുടെ നടപടി, സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകള്‍ പരിഗണിച്ച്. അതേസമയം, സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇന്ന് അര്‍ധ രാത്രി മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കും 2. ഇന്ത്യക്കാര്‍ അടക്കം 290 പേരുടെ മരണത്തിന് ഇടയാക്കിയ കൊളംമ്പോ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ തീവ്രവാദ സംഘടനയായ തൗഹീദ് ജമാ അത്ത് എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കയില്‍ പ്രാദേശിക തലത്തില്‍ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്നും ചാവേറുകള്‍ ആയത് പ്രദേശവാസികള്‍ എന്നും സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തമിഴ്നാട്ടിലും ഈ സംഘടനയ്ക്ക് സ്വാധീനമുള്ളതായി ദേശീയ മാദ്ധ്യമങ്ങള്‍ 3. ആക്രമണത്തിന് വിദേശ സഹായം ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയാത്തത് ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ച എന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നേരത്തെ സമ്മതിച്ചിരുന്നു. ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ നാല് ജെ.ഡി.എസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഭീകരാക്രമണത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും വിവിധ ലോക രാജ്യങ്ങളും അപലപിച്ചു. മൂന്ന് ആഡംബര ഹോട്ടലുകളും മൂന്ന് പള്ളികളുമടക്കം 8 ഇടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. പരിക്കേറ്റ 450 ഓളം പേരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. 4. ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്. ആറുപേര്‍ അടങ്ങിയ സ്ഥാനാര്‍ത്ഥി പട്ടിക ആണ് പുറത്തിറക്കിയത്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മത്സരിക്കും. അജയ്മാക്കന്‍ ന്യൂഡല്‍ഹിയില്‍ നിന്നും ജെ.പി അഗര്‍വാള്‍ ചാന്ദ്നിചൗക്കില്‍ നിന്നും ജനവിധി തേടും. അരവിന്ദ് സിംഗ് ലവ്ലി ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും മത്സരിക്കും.
5. 2. ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും ഡല്‍ഹിയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് -ആം ആദ്മി സഖ്യം ഉണ്ടാകും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആം ആദ്മിയുടെ ആവശ്യം അംഗീക്കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് സഖ്യ സാധ്യതകള്‍ മങ്ങുക ആയിരുന്നു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂ ഡല്‍ഹിയില്‍ മത്സരിക്കും എന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട് 6. മലയാള സിനിമയുടെ ഭീഷ്മാചാര്യന്‍ പി. സുബ്രമണ്യന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീ കുമാരന്‍ തമ്പി തയ്യാറാക്കിയ പി. സുബ്രമണ്യം മലയാള സിനിമയുടെ ഭീഷ്മാചാര്യന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പത്മ ഭൂഷണ്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. മലയാള സിനിമയുെട ആചാര സ്ഥാനീയനായ പത്മശ്രീ മധുവിനാണ് പുസ്തകം നല്‍കി പ്രകാശനം ചെയ്തത്. ടാഗോര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ പത്മവിഭൂഷണ്‍ കെ.ജെ യേശുദാസ് ആശംസാ പ്രഭാഷണം നടത്തി. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ എസ്. കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി സുരേഷ് ഉണ്ണിത്താന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു 7. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് എന്ന പരാതി ശരിവച്ച് ജില്ലാകളക്ടര്‍. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പട്ടിക തയ്യാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ട് എന്നും കള്ളവോട്ട് നടക്കില്ലെന്നും ജില്ലാ കളക്ടര്‍ 8. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതം എന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. രൂക്ഷമായ കല്ലേറ് ആണ് ഉണ്ടായത്. ഇത് ആസൂത്രിതം എന്നും രമ്യ ഹരിദാസ് പറഞ്ഞു. ആക്രമണത്തില്‍ നെഞ്ചിനും കണ്ണിനും പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആണെന്ന് കരുതുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു 9. രാഹുല്‍ഗാന്ധിയുടെ നിലപാട് അവസരവാദിയുടേത് എന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. നാളെ സുപ്രീംകോടതിയുടെ നടപടിക്ക് കാത്തിരിക്കുന്നു എന്നും നിര്‍മ്മല സീതാരാമന്‍. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ആണ് നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം 10. അവധിക്കു ശേഷം വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യ ഓഹരി വിപണി നഷ്ടത്തില്‍. മുംബയ് ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 312.73 പോയിന്റ് ഇടിഞ്ഞ് 38, 827.55-ല്‍ ആണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചിക ആയ നിഫ്റ്റി 106.80 പോയിന്റ് ഇടിഞ്ഞ് 11,646 -ല്‍ വ്യാപാരം പുരോഗമിക്കുന്നു 11. സ്വര്‍ണ്ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ മാറ്റം ഉണ്ടാകുന്നത്. പവന് 23,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു 12. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. സിനിമാ ജീവിതം തുടങ്ങുന്ന കാലം മുതല്‍ ബന്ധമുള്ളവര്‍ ആണ് മോഹന്‍ലാലും മമ്മൂട്ടിയും എന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്നും മോഹന്‍ലാലിന്റേയും അദ്ദേഹത്തിന്റെ അമ്മയുടേയും അനുഗ്രഹം വാങ്ങാന്‍ ആണ് എത്തിയത് എന്നും കൂട്ടിച്ചേര്‍ക്കല്‍ 13. മോഹന്‍ലാല്‍ സംവിധായക കുപ്പായം അണിയും എന്ന വാര്‍ത്ത അമ്പരപ്പോടെ ആണ് ആരാധകര്‍ കേട്ടത്. വാര്‍ത്തയ്ക്ക് പിന്നാലെ ആശംസാ പ്രവാഹവുമായി നടനും സംവിധായകനുമായ പ്രിഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവര്‍ രംഗത്ത് എത്തി. ഒടുവില്‍ വിസ്മയം സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകന്‍ ആവുന്നു. കാലത്തിന്റെ കൈനീട്ടം. ലാലേട്ടന് ആശംസകള്‍ ഇങ്ങനെ ആയിരുന്നു മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്
|