പരീക്ഷാതീയതി
എം.സി.എ (2011 സ്‌കീം 2011 അഡ്മിഷൻ മാത്രം) ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകൾ മേയിലേയ്ക്ക് മാറ്റി. മൂന്നാം സെമസ്റ്റർ എം.സി.എ (2011 സ്‌കീം 2013 & 2014 അഡ്മിഷൻ മാത്രം) സപ്ലിമെന്ററി പരീക്ഷകൾ മൂന്നാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകളോടൊപ്പം നടത്തും.
പരീക്ഷാകേന്ദ്രം
2019 ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.ഡി കോളേജ് ആലപ്പുഴയിലെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ ബികോം/സി.ബി.സി.എസ്.എസ് (കരിയർ റിലേറ്റഡ്) വിദ്യാർത്ഥികൾ 25, 27 തീയതികളിലെ പരീക്ഷകൾ എസ്.ഡി.വി സെൻട്രൽ സ്‌കൂൾ, ആലപ്പുഴയിൽ എഴുതണം.
26 ന് ആരംഭിക്കുന്ന ബികോം ആന്വൽ ( പ്രൈവറ്റ് / എസ്.ഡി.ഇ/ സപ്ലിമെന്ററി) പാർട്ട് മൂന്ന് അവസാനവർഷ പരീക്ഷാകേന്ദ്രമായി എസ്.എൻ കോളേജ് ഫോർ വിമെൻ കൊല്ലം തിരഞ്ഞെടുത്തവർ കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജിൽ പരീക്ഷ എഴുതണം.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിവോക് സോഫ്ട്‌വെയർ ഡെവലപ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ മേയ് 2,3,6,7 തീയതികളിൽ നടത്തും.
അപേക്ഷ
ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേഡ് 2008 സ്‌കീം സപ്ലിമെന്ററി രണ്ടും,നാലും,ആറും സെമസ്റ്റർ പരീക്ഷകളുടെ ഓൺലൈൻ/ ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ 24 മുതൽ ആരംഭിക്കും. പരീക്ഷയ്ക്ക് പിഴകൂടാതെ മേയ് 2 വരെയും 50 രൂപ പിഴയോടുകൂടി 4 വരെയും 125 രൂപ പിഴയോടുകൂടി മേയ് 6 വരെയും അപേക്ഷിക്കാം.
രണ്ടും, നാലും സെമസ്റ്റർ എൽ എൽ.ബി പഞ്ചവത്സര ( 2011 12 അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം മേയ് 16, 29 തീയതികളിൽ ആരംഭിക്കും. 2005,06,07 അഡ്മിഷൻ വിദ്യാർത്ഥികൾ 4000 രൂപ മേഴ്സി ചാൻസ് ഫീസ് ഇനത്തിലും 300 രൂപ സി.വി ക്യാമ്പ് ഫീസ് ഇനത്തിലും,2002,03,04 അഡ്മിഷൻ വിദ്യാർത്ഥികൾ 7500 രൂപ മേഴ്സി ചാൻസ് ഫീസ് ഇനത്തിലും 300 രൂപ സി.വി ക്യാമ്പ് ഫീസ് ഇനത്തിലും അടയ്‌ക്കണം. മൂന്നിൽ കൂടുതൽ പേപ്പർ ഉണ്ടെങ്കിൽ ഓരോ പേപ്പറിനും 2500 രൂപ വീതം അടയ്‌ക്കണം. പിഴകൂടാതെ 29 വരെയും 50 രൂപ പിഴയോടുകൂടി മേയ് 3 വരെയും, 125 രൂപ പിഴയോടുകൂടി മേയ് 6 വരെയും അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
29 ന് ആരംഭിക്കുന്ന അവസാനവർഷ ബി.ബിഎ (ആന്വൽ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയ്ക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ (എസ്.ഡി.ഇ ) നിന്നും, കൊല്ലം കേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ് ചാത്തന്നൂരിൽ നിന്നും, ആലപ്പുഴ കേന്ദ്രമായി അപേക്ഷിച്ചവർ സെന്റ് മൈക്കിൾസ് ചേർത്തലയിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അതത് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം.
സൂക്ഷ്മപരിശോധന
എൽ എൽ.ബി യൂണിറ്ററി രണ്ടാം സെമസ്റ്റർ (2011 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്‌ഷനിൽ (ഇ. ജെ VII) 24 മുതൽ മേയ് 2 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.