loksabha-election-

ബാംഗ്ലൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഫലം പുറത്തുവന്നുകഴിയുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടത് നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും അല്ലെന്ന് ക്രിക്കറ്റ് ആരാധകൻ. പ്രധാനമന്ത്രിയാകേണ്ടത് മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടനുമായ എം. എസ് ധോണിയാണെന്നാണ് വിശ്വാസ് ദ്വിവേദി എന്ന ആരാധകന്റെ അഭിപ്രായം. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ആരാധകൻ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്.

മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ- ഇതായിരുന്നു വിശ്വാസിന്റെ ട്വീറ്റ്.

വിശ്വാസിന്റെ അഭിപ്രായത്തെ പിന്തുണച്ച്‌ നിരവധി ക്രിക്കറ്റ് ആരാധകരും ധോണി ആരാധകരും രംഗത്തെത്തി.

കൈയിലുള്ള വിഭവങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ധോണിയെ അല്ലാതെ മറ്റാരെ പ്രധാനമന്ത്രിയാക്കിയാൽ രാജ്യത്തിന് ഗുണം ഉണ്ടാകും എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഗംഭീര പ്രകടനമാണ് ധോണി കാഴ്ചവച്ചത്.

സ്റ്റേഡിയത്തിന് പുറത്തേക്ക് പറന്ന ധോണിയുടെ സിക്സറിന്റെ ദൂരം 111 മീറ്ററായിരുന്നു. ചെന്നൈ സ്വന്തമാക്കിയതെങ്കിലും 48 ബോളിൽ 84 റൺസെടുത്ത ധോണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Forget Modi and Rahul Gandhi, let's make @msdhoni PM!#DhoniForPM

— Vishwas Dwivedi (@Vish_A_) April 21, 2019

Don't know if he'll ever stand for an election in future. But if he does, I am going to vote for #Dhoni as my PM.

His hunger and commitment to win is second to none. He makes the impossible seem so possible. He's a damn legend. #RCBvCSK

— Kartik Dayanand (@KartikDayanand) April 21, 2019