ambulance-

രണ്ടുപിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ മംഗലാപുരത്ത് നിന്നും മലപ്പുറത്ത് നിന്നും പാഞ്ഞ ആംബുലൻസുകൾക്ക് വഴിയൊരുക്കാൻ ഒറ്റക്കെട്ടായാണ് കേരളം നിന്നത്. രോഗികളെയും കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതിൽ കേരളം എന്നും മുന്നിലാണ്. എന്നാൽ ചിലർ ആംബുലൻസുകൾക്ക് വഴിമുടക്കികളാകുന്നതും നാം കണ്ടിട്ടുണ്ട്. അവർ തീർച്ചയായും കാണേണ്ട വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

ഉത്സവഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടയിലൂടെ വളരെ സുഗമമായാണ് സംഘാടകർ ആംബുലൻസിനെ കടത്തിവിടുന്നത്. വലിയ രഥങ്ങൾ അടക്കം തള്ളിമാറ്റി ആളുകൾ ആംബുലൻസിന് വഴിയൊരുക്കുന്നത് വീഡിയോയിൽ കാണാം. ആംബുലൻസിന്റെ ഡാഷ്ബോർഡിൽ ഘടിപ്പിച്ച ക്യാമറയിലാണ് വിഡിയോ ദൃശ്യങ്ങൾ പതിഞ്ഞത്. ഏകദേശം 12 ചെറു ഘോഷയാത്രകൾ ആംബുലൻസിന് പോകാനുള്ള വഴിയൊരുക്കി.