sajeev

മാള: ഗുരുതിപ്പാലയിൽ കിണറ്റിൽ വീണ കോഴിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു. കണ്ണൂർ സ്വദേശി മാറാഞ്ചേരി വല്ലത്ത് നാണു മകൻ സജീവാണ് (50) മരിച്ചത്. വർഷങ്ങളായി ഗുരുതിപ്പാലയിൽ താമസിക്കുന്ന ഇയാളുടെ ഭാര്യ ലത ജോലി ചെയ്യുന്ന വീട്ടിലെ കിണറ്റിൽ വീണ കോഴിയെ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കയറിൽ പിടിച്ച് കിണറിൽ ഇറങ്ങിയ ഇയാൾ തിരിച്ചു കയറുന്നതിനിടയിൽ വീഴുകയായിരുന്നുവെന്നാണ് സൂചന. മാളയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കയറ്റിയത്. സജീവിന്റെ ഭാര്യയുടെ ഗുരുതിപ്പാലയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.