പാട്ടുകാരിയും നർത്തകിയുമായ സപ്ന ചൗധരി കോൺഗ്രസിനൊപ്പമോ ബി.ജെ.പിക്കൊപ്പമോ എന്ന കാര്യത്തിൽ ഉത്തരേന്ത്യയിൽ ആരാധകരും പാർട്ടി പ്രവർത്തകരും ആശങ്കയിലായിരുന്നു, സപ്നയ്ക്ക് ഉത്തരേന്ത്യയിലെ ഗ്രാമീണ ജനതയ്കക്കിടയിലുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന് കണക്കുകൂട്ടിയ കോൺഗ്രസും ബി.ജെ.പിയും അവരെ ഒപ്പം കൂട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാൽ പ്രചാരണത്തിനായി ഒരിക്കൽപോലും അവർ പൊതുവേദിയിലെത്തിയില്ല. തന്റെ പിന്തുണ ആർക്കെന്നും അവർ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് സപ്ന ചൗദരി ബി.ജെ.പി നേതാവ് മനോജ് തിവാരിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു.
വടക്ക് കിഴക്കൻ ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ മനോജ് തിവാരി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോഴായിരുന്നു സപ്നയുടെ അപ്രതീക്ഷിത കടന്നുവരവ്. റോഡ്ഷോയിലുടനീളം സപ്ന തിവാരിക്കൊപ്പമുണ്ടായിരുന്നു. "ഞാൻ ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും മനോജ് തിവാരി സുഹൃത്തായാതിനാലാണ് റോഡ് ഷഓയിൽ പങ്കെടുത്തതുമെന്നുമാണ് താരത്തിന്റെ വിശദീകരണം,
കഴിഞ്ഞ മാസം എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കൊപ്പമുള്ള ഫോട്ട് പുറത്തുവന്നതോടെ സപ്ന കോൺഗ്രസിലേക്ക് പൊകുകയാണെന്ന പ്രചാരണമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിൽ ഹേമമാലിനിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി സപ്ന ചൗധരി മത്സരിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിലേക്കില്ലെന്ന് സപ്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.