photo

കരുനാഗപ്പള്ളി: ഒരു കുടുംബത്തിലെ അഞ്ചു സഹോദരങ്ങൾ ഇന്ന് കന്നിവോട്ട് രേഖപ്പെടുത്തും. ആദിനാട് മുസ്ലിം എൽ.പി സ്കൂളിലാണ് ഈ അപൂർവ മുഹൂർത്തം.

കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് കന്നേൽ വീട്ടിൽ നാസുറുദ്ദീന്റെ ഭാര്യ റസീനയുടെ കടിഞ്ഞൂൽ പ്രസവത്തിൽ പിറന്ന മുഹമ്മദ് അമീർ, മുഹമ്മദ് ആദിൽ, സുമയ്യ, സുബിന, ഷബ്ന എന്നിവർക്കാണ് ഈ സൗഭാഗ്യം. 1999 സെപ്തംബർ 13ന് ഓച്ചിറ ചങ്ങൻകുളങ്ങര ആർ.സി.പി.എം ആശുപത്രിയിലായിരുന്നു ഇവരുടെ ജനനം.

അഞ്ചുപേരും ഇപ്പോൾ വിദ്യാർത്ഥികളാണ്.
ആൺകുട്ടികൾ കരുനാഗപ്പള്ളി എസ്.എൻ കോളേജിൽ ഡിഗ്രി വിദ്യാർത്ഥികളും സഹോദരിമാർ കരുനാഗപ്പള്ളി കോഴിക്കോട് സി.എച്ച് മെമ്മോറിയൽ കോളേജിൽ ടി.ടി.ഐ വിദ്യാർത്ഥികളുമാണ്.