suresh-

പറവൂർ : മദ്യപിക്കാൻ പണം നൽകാത്തതിനാലാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് വൃദ്ധയെ കത്തിച്ച ശേഷം കുഴിച്ചു മൂടിയ കേസിൽ അറസ്റ്റിലായ സുരേഷ് (51) കുറ്റസമ്മതംനടത്തി. വടക്കൻ പറവൂർ കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശ്ശേരി പരേതനായ ഷൺമുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72)കൊലപ്പെടുത്തിയ കേസിലാണ് ഇളയമകൻ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പുറത്ത് നിന്നും കല്ല് എടുത്തുകൊണ്ടു വന്ന് മുറിയിൽ കിടക്കുകയായിരുന്ന കാഞ്ചനവല്ലിയുടെതലയ്ക്കടിക്കുയായിരുന്നു. പിന്നീട് പുറത്തേക്ക് പോയി. രണ്ട് തവണ വീട്ടിൽ തിരിച്ചുവന്നപ്പോഴും കാഞ്ചനവല്ലി തലയിൽ നിന്നും രക്തം വാർന്ന് അനക്കമില്ലാതെ കിടക്കുകയായിരുന്നു. രാത്രി മൃതദേഹം വലിച്ചു കൊണ്ടുപോയി കത്തിച്ച് വീടിനു പിറകിലുള്ള ചതുപ്പിൽ കുഴിച്ചു മൂടി. സംഭവത്തിനു ശേഷം മദ്യപിച്ച് പല സ്ഥലങ്ങളിലായി കറങ്ങി നടന്നു. ഞായറാഴ്ച വൈകിട്ട് പറവൂർ തെക്കേനാലുവഴിയിൽ വെച്ച് സുരേഷിനെ കസ്റ്റഡിയിലെടുക്കുമ്പോഴുംമദ്യലഹരിയിലായിരുന്നു. കാഞ്ചനവല്ലിയുടെ കൈയിലും കാതിലുമുണ്ടായിരുന്ന വളയും കമ്മലുകളുംനഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പ്രതി ഊരിയെടുത്തെന്ന് സംശയമുണ്ട് .

ഇന്നലെ ഉച്ചയ്ക്ക് ശേഷം പറവൂർ തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹത്തിൽ തലയ്ക്ക്പിറകുവശത്ത് ആഴത്തിൽ മുറിവുണ്ട്. ഇവിടെ രക്തം കട്ടപിടിച്ചിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലാണ്. ഇന്ന്പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ടോടെ സംസ്കരിക്കും.