priyanka-gandhi-

ന്യൂഡൽഹി: അമേത്തിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്മൃതി ഇറാനിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്മൃതി ഇറാനി അമേത്തിയിലെത്തി ഷൂ വിതരണം ചെയ്ത് അവിടുത്തെ ജനങ്ങളെ അപമാനിച്ചുവെന്ന് പ്രിയങ്ക ആരോപിച്ചു.

അമേത്തിയിലേയും റായ്ബറേലിയിലേയും ജനങ്ങൾ യാചകരല്ല. ആര് നിങ്ങളെ അപമാനിച്ചാലും അവർക്ക് തിരിച്ചടി നൽകണമെന്നും പ്രിയങ്ക നിർദ്ദേശിച്ചു. അമേത്തിയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വീടുകളിലെത്തി സ്മൃതി ഇറാനി ഷൂ വിതരണം ചെയ്യുന്നത് കണ്ടാൽ തോന്നുക അമേത്തിയിലെ ആളുകൾ ഷൂ ധരിക്കുന്നവരല്ലെന്നാണ്. രാഹുൽ ഗാന്ധിയെ മോശമാക്കാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്യുന്നതെങ്കിലും യഥാർത്ഥത്തിൽ അപമാനിതരാകുന്നത് അമേത്തിയിലെ ജനങ്ങളാണെന്ന് പ്രിയങ്ക ആരോപിച്ചു.