തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥികൾ ശബരിമല വിഷയം ഉയർത്തിക്കാട്ടി വോട്ട് പിടിക്കരുതെന്നെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദ്ദേശം നൽകിയിരുന്നു. പിന്നീട് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടഭ്യർത്ഥിച്ചതും വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ രാഹുൽ ഈശ്വർ ശബരിമല വിശ്വാസികളോടൊപ്പം പോരാടിയ വരെ വിജയിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.
'മണ്ഡലം ഏതായാലും മണ്ഡലകാലവും, മതസൗഹാർദവും, മനുഷ്യത്വവും ഒന്നും മറക്കരുത് ശബരിമല വിശ്വാസികളോടൊപ്പം പോരാടിയ വരെ രാഷ്ട്രീയഭേദമന്യേ പിന്തുണയ്ക്കണം. അവർ വ്യത്യസ്ത പാർട്ടികളിൽ ഉണ്ടായിരിക്കാം. ഏത് കക്ഷിക്ക് ആയാലും നിർബന്ധമായി വോട്ടു ചെയ്യണമെന്നും' രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മണ്ഡലം ഏതായാലും മണ്ഡലകാലവും, മതസൗഹാർദവും, മനുഷ്യത്വവും ഒന്നും മറക്കരുത്
ശബരിമല വിശ്വാസികളോടൊപ്പം പോരാടിയ വരെ രാഷ്ട്രീയഭേദമന്യേ പിന്തുണയ്ക്കണം. അവർ വ്യത്യസ്ത പാർട്ടികളിൽ ഉണ്ടായിരിക്കാം, അവരുടെ നന്മയും, കഴിവും, നേതൃത്വഗുണവും കൂടി നോക്കി ഈ രാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടി വിജയിപ്പിക്കണം.. വിശ്വാസ വിരുദ്ധതയെ നിരുത്സാഹപ്പെടുത്താൻ, വികസനത്തിന് VOTE നൽകാൻ അഭ്യർത്ഥിക്കുന്നു ..
ഏത് കക്ഷിക്ക് ആയാലും നിർബന്ധമായി വോട്ടു ചെയ്യണം.. അത് ദൈവീകമായ, ദേശീയമായ ഒരു ഉത്തരവാദിത്തമാണ്. Jai Hind