കൊച്ചി: സിനിമാ മേഖലയിലെ ചൂഷണങ്ങളും അതിക്രമണങ്ങളും കഴിഞ്ഞ വർഷം സമൂഹത്തിൽ ചർച്ചയായ വിഷയങ്ങളായിരുന്നു. മീടു ആരോപണങ്ങൾ പല താരങ്ങളുടെയും മാന്യതയുടെ മുഖം വലിച്ചുകീറാൻ സഹായിച്ചു. മീടു ആരോപണങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കിലൂടെ തനിക്ക് നേരിട്ട ഒരു അനുഭവം വെളിപ്പെടുത്തി നടി സജിത മഠത്തിൽ രംഗത്തെത്തിയിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നും വന്ന ഒരു സിനിമ ഓഫർ എന്ന പേരിലാണ് സംവിധായകൻ വിളിച്ചെതെന്നും ഫോൺ കട്ട് ചെയ്യുന്നതിന് മുന്നെ അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ എന്നും ചോദിച്ചതായും താരം വെളിപ്പെടുത്തുന്നു. തനിക്ക് നേരിട്ട മോശം അനുഭവത്തെ തുടർന്ന് വിളിച്ചയാളുടെ ഫോൺ നമ്പറും ഫേസ്ബുക്കിൽ പങ്കുവച്ചു. തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക എന്ന കുറപ്പോടെയാണ് ഫോൺ നമ്പർ ഫേസ്ബുക്കിൽ പങ്കുവച്ചത്.
താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ നമ്പറിൽ വിളിച്ച് നോക്കിയ പലരും നമ്പർ സ്വിച്ച് ഓഫ് ആണെണ് പോസ്റ്റിനടിയിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !