തൊടിയൂർ: ക്രിക്കറ്റ് കളിക്കിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു.
വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാട്ടൂർ തെക്കതിൽ ഗോപിയുടെ മകൻ കൃഷ്ണകുമാർ (23) എന്ന ആർ എസ് എസ് പ്രവർത്തകനാണ് വെട്ടേറ്റത്.
കല്ലുകടവിന് സമീപം കാട്ടൂർ കുന്നുംപുറത്ത് ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം.ഇവിടെ രണ്ടു സംഘങ്ങൾ സ്ഥിരമായി ക്രിക്കറ്റ് കളിയിൽ ഏർപ്പെട്ടിരുന്നു.
ഞായറാഴ്ച ഈ സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായതായി പറയുന്നു. അതിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവം. പുറത്തുനിന്നെത്തിയ എസ്. ഡി. പി. ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ആർ.എസ് എസ് ആരോപിക്കുന്നു. ഒരു എസ്.ഡി. പി. ഐ പ്രവർത്തകന് പരിക്കേറ്റതായി പറയുന്നു.
ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.കരുനാഗപ്പളളി പൊലീസ് സ്ഥലത്തെത്തി
അന്വേഷണം ആരംഭിച്ചു.