ന്യൂഡൽഹി : എ.ടി.പി റാങ്കിംഗിൽ ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരൻ കരിയർ ബെസ്റ്റായ 75-ാം റാങ്കിലെത്തി. കഴിഞ്ഞവാരം ചലഞ്ചർ ടൂർണമെന്റിൽ റണ്ണർ അപ്പായതാണ് പ്രജ്നേഷിന്റെ റാങ്ക് ഉയർത്തിയത്. ജോക്കോവിച്ച് ഒന്നാംറാങ്കിലും നദാൽ രണ്ടാം റാങ്കിലുമുണ്ട്. സ്വെരേവ് മൂന്നാമതും ഫെഡറർ നാലാമതുമുണ്ട്.