ന്യൂഡൽഹി : ഈ സീസൺ ഐ.പി.എൽ ഫൈനലിന്റെ വേദി ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റി.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പൂട്ടിയിരിക്കുന്ന മൂന്ന് സ്റ്റാൻഡുകൾ തുറക്കുന്നതിനുള്ള അനുമതി സർക്കാരിൽനിന്നു ലഭിക്കാത്തതിനാലാണ് വേദി മാറ്റിയത്. 12000 ത്തോളം പേർക്ക് ഇരിക്കാവുന്ന മൂന്ന് സ്റ്റാൻഡുകൾ 2012 മുതൽ അടച്ചിട്ടിരിക്കുകയാണ്.
മേയ് 12 നാണ് ഫൈനൽ.