modi

അഹമ്മദാബാദ്: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധി എഴുതപ്പെടുന്ന വേളയിൽ അമ്മ ഹീരാ ബെനിന്റെ അനുഗ്രഹം വാങ്ങാൻ പ്രാധാനമന്ത്രി നരേന്ദ്ര മോദി എത്തി. രാവിലെ ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് മോദി അമ്മയുടെ അനുഗ്രഹം തേടിയത്. തുടർന്ന് അഹമ്മദാബാദിൽ തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് അഹമ്മദാബാദിലെ എൻ.ഡി.എ സ്ഥാനാർത്ഥി.

റെക്കോഡ് സംഖ്യയിൽ രാജ്യത്തെ പോളിംഗ് ശതമാനം ഉയരാൻ സമ്മതി ദായകർ തങ്ങളുടെ അവകാശം കൃത്യമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും, വരും വർഷങ്ങളിലെ രാജ്യത്തിന്റെ ഗതി നിർണയിക്കുന്നത് ആ തീരുമാനമാണെന്നും മോദി പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.