തിരുവനന്തപുരം: കോവളത്ത് വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവ്. കോവളം ചൊവ്വരയിൽ 151-ാം നമ്പർ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമര ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നു. 75 ഓളം പേർ വോട്ട് ചെയ്തതിന് ശേഷമാണ് തകരാർ കണ്ടെത്തിയത്. യു.ഡി.എഫ് പ്രതിഷേധത്തെ തുടർന്ന് വോട്ടെടുപ്പ് നിറുത്തിവച്ചു. കോവളം എം.എൽ.എ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ചെയ്ത വോട്ടിന്റെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കും. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ. വാസുകി വ്യക്തമാക്കി.