-sashi-tharoor

തിരുവനന്തപുരം: കോവളത്ത് ചൊവ്വരയിലെ 151ാം നമ്പർ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമര തെളിയുന്ന സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ രംഗത്തെത്തി. യന്ത്രങ്ങൾക്ക് തകരാർ വരുന്നത് സ്വാഭാവികമാണ്. എന്നാൽ, എന്ത് തകരാർ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നും ശശി തരൂർ ചോദിച്ചു. വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തരൂർ പ്രതികരിച്ചു.