പത്തനംതിട്ട: പത്തനംതിട്ടയിൽ ക്ഷേത്രം നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ ജയിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. ക്ഷേത്രം ഉണ്ടെങ്കിൽ മാത്രമേ ആചാരവും വിശ്വാസവും ഉള്ളു. കാണിക ഇടരുതെന്ന് പറയുന്നവർ ഒരു ഭാഗത്തും ക്ഷേത്രം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ മറുവശത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് എ.പത്മകുമാർ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ ഊഴം ആരംഭിച്ചു. രാവിലെ ഏഴു മണിക്കു തന്നെ 20 മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഏഴു മണി മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. അതിരാവിലെ മുതൽ തന്നെ വിവിധ പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്.