pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൺമാൻ പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഇടതുപക്ഷത്തിനായി വോട്ടഭ്യർത്ഥിച്ചെന്ന പരാതിയുമായി കോൺഗ്രസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകനും സിവിൽ പോലീസ് ഓഫീസറായ സജുകുമാറിനെതിരെയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപണവുമായി എത്തിയിട്ടുള്ളത്. വോട്ടഭ്യർത്ഥിച്ച് സജുകുമാർ പൊലീസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്‌ത മേസേജിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ചാമക്കാല തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പങ്കുവച്ചിരിക്കുന്നത്.

സജുകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ടെന്നും ജ്യോതികുമാർ ചാമക്കാല വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ഈ ഫോട്ടോയിൽ മുഖ്യമന്ത്രിയുടെ അംഗരക്ഷകനായി കൂടെയുള്ളത് സിവിൽ പോലീസ് ഓഫീസറായ സജുകുമാർ.

ടിയാന്റെ ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോട്ടും ഇതോടൊപ്പം ചേർക്കുന്നു. അതിൽ നിന്നും അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ വ്യക്തമാണ്: 9544900134.

ഇയാൾ പോലീസ് ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ ഇടതുപക്ഷത്തിന് വോട്ടഭ്യർത്ഥിച്ച് ഇട്ട / ഫോർവേഡ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടും ഇതോടൊപ്പം ചേർക്കുന്നു.

ഇയാൾക്കെതിരെ അടിയന്തിര അച്ചടക്ക നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും ഡി.ജി.പി.യും ചീഫ് ഇലക്ടറൽ ഓഫീസറും തയ്യാറാകുമോ? (ഞാൻ നിയമാനുസൃതം പരാതി ഡി.ജി.പി.ക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.)'