-vasuki-ias

തിരുവനന്തപുരം: കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ.വാസുകി വ്യക്തമാക്കി. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി സാധ്യമല്ലെന്നും, ചെയ്യുന്ന വോട്ടുകളെല്ലാം ബി.ജെ.പിയ്‌ക്ക് പോകുന്നുവെന്ന വാർത്ത വ്യാജമാണെന്നും വാസുകി പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ഫേസ്ബുക്കിലൂടെയാണ് കളക്ടർ പ്രതികരിച്ചത്.

ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തിൽ നിലവിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി അറിയിച്ചു.