g-sukumaran-nair

കോട്ടയം: എൻ.എസ്.എസ് വിശ്വാസികൾക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി ആവർത്തിച്ച് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. വിശ്വാസികൾ എവിടെയൊക്കെയുണ്ടോ അവിടെല്ലാം അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ വിശ്വാസവും ,ആചാരവും സംരക്ഷിക്കാനുള്ള ബാദ്ധ്യത എല്ലാ പാർട്ടികൾക്കും ഉണ്ട് .അതിനു ദോഷം ചെയ്യാൻ ശ്രമിച്ചാൽ ജനം പ്രതികരിക്കും. വിശ്വാസികൾ എവിടെയൊക്കെയുണ്ടോ അവിടെല്ലാം ഇതിന്റെ പ്രതിഫലനമുണ്ടാകും. അത് തീർച്ചയാണ്. സുകുമാരൻ നായർ വ്യക്തമാക്കി. ചങ്ങനാശ്ശേരി സെന്റ് തെരാസസ് സ്‌ക്കൂളിൽ മകൾക്കൊപ്പമാണ് സുകുമാരൻ നായർ വോട്ട് ചെയ്യാനെത്തിയത്.