1. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത് 20 ശതമാനം പോളിംഗ്. എല്ലാ ബൂത്തുകളിലും രാവിലെ ആരംഭിച്ച വോട്ടര്‍മാരുടെ നീണ്ട നിര ഇപ്പോഴും തുടരുക ആണ്. സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, വയനാട് മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിംഗ്. കോട്ടയത്തും ശക്തമായ പോളിംഗ് ആണ്
2. തുടക്കത്തില്‍ പല സ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. ചില ബൂത്തുകളില്‍ രണ്ടാമതും മൂന്നാമതും മാറ്റിവച്ച യന്ത്രങ്ങളും പ്രവര്‍ത്തിച്ചില്ല. ഇടുക്കി പീരുമേട്ടിലെ രണ്ടിടങ്ങളില്‍ ഇതുവരെ പോളിംഗ് തുടങ്ങിയിട്ടില്ല. രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ രംഗങ്ങളിലെ പ്രമുഖരും വോട്ട് രേഖപ്പെടുത്തി. അതിനിടെ, വോട്ടുചെയ്യാന്‍ എത്തിയ രണ്ടു പേര്‍ കുഴഞ്ഞു വീണ് മരിച്ചു
3. അതേസമയം, തിരുവനന്തപുരം കോവളം ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വീഴുന്നു എന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വോട്ടെടപ്പ് നിറുത്തിവച്ചു. എന്നാല്‍ പരാതി അടിസ്ഥാന രഹിതം എന്ന് ജില്ലാ കളക്ടര്‍ കെ. വാസുകി. ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ അത് മറ്റൊരു ചിഹ്നത്തില്‍ വീഴുന്നത് സാങ്കേതികമായി അസാധ്യം എന്നും പ്രതികരണം
4. തിരുവനന്തപുരം കോവളത്തെ ചൊവ്വരയില്‍ കൈപ്പത്തിക്ക് കുത്തിയ വോട്ട് താമര ചിഹ്നത്തില്‍ തെളിഞ്ഞ സംഭവത്തില്‍ പരാതിയുമായി എല്‍.ഡി.എഫും യു.ഡി.എഫും. സംഭവം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കട്ടെ എന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. വോട്ടിംഗ് യന്ത്ര തകരാറില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ പരാതി അറിയിച്ചിട്ടുണ്ട് എന്ന് ഇടതു സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍. അതേസമയം, വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കും എന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും പ്രതികരിച്ചു
5. അതേസമയം, തിരഞ്ഞെടുപ്പിലെ പോളിംഗിനിടെ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേട് എന്ന ആരോപണം തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ സ്വാഭാവികം എന്ന് പ്രതികരണം. കഴിഞ്ഞ് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായി ഇതു മൂലം വോട്ടിംഗ് യന്ത്രങ്ങളില്‍ ഈര്‍പ്പം ഉണ്ടായതിനാല്‍ ആണ് ചിലയിടങ്ങളില്‍ തകരാര്‍ ഉണ്ടായത്. അതാത് ജില്ലാ കളക്ടര്‍മാര്‍ തകരാറുകള്‍ പരിഹരിക്കും എന്നും മീണ
6. സംസ്ഥാനം വിധി എഴുതവെ, പ്രതികരണവുമായി നേതാക്കള്‍. വോട്ടര്‍പട്ടികയില്‍ പേരുള്ള എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണം എന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ആരും വോട്ട് പാഴാക്കരുത് എന്നും ഗവര്‍ണര്‍. തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍.പി സ്‌കൂളില്‍ എത്തി ആണ് ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പോടെ ചിലരുടെ അതിമോഹം തകരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
7. ഇവിടെ വന്ന് റോഡ് ഷോ നടത്തി പലരെയും പാട്ടിലാക്കാം എന്ന് കരുതി. വടക്ക് വംശഹത്യ നടത്തിയവരാണ് ഇവിടെ വന്ന് ആളെ പിടിക്കാന്‍ ശ്രമിച്ചത്. ഇടതുപക്ഷം പ്രശംസനീയമായ വിജയം നേടുമെന്നും മുഖ്യമന്ത്രി. ബാലറ്റിന് ബുള്ളറ്റിനേക്കാള്‍ ശക്തി ഉണ്ടെന്ന് തെളിയിക്കും എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മൂന്ന് ലക്ഷത്തില്‍ അധികം വോട്ടുകള്‍ക്ക് ജയിക്കും. വടകരയില്‍ യു.ഡി.എഫിന് വെട്ടിത്തിളങ്ങുന്ന വിജയം ആയിരിക്കും. അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരായ തിരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്നും മുല്ലപ്പള്ളി
8. ലോക്സഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കും എന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ബി.ജെ.പിയ്ക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളത് എന്നും ശ്രീധരന്‍ പിള്ള. ശബരിമല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എ്സ്.എസ് സ്വീകരിച്ചത് വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് എന്‍.എസ്.എസിന് സമദൂര നിലപാട് എന്നും സുകുമാരന്‍ നായര്‍
9. കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട്‌കോടി അറുപത്തിയൊന്ന് ലക്ഷം വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കും. വോട്ടടുപ്പിന് മുന്നോടിയായി ബൂത്തുകളില്‍ മോക് പോളിംഗ് നടത്തി. ചിലയിടത്ത് വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായി. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുളളത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്
10. പ്രശ്നസാധ്യതയുള്ള 3621 ബൂത്തുകളാണ് ഉള്ളത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 219 ബൂത്തുകളുണ്ട്. 57 കമ്പനി കേന്ദ്രസേനയും കേരള, തമിഴ്നാട്, കര്‍ണ്ണാടക പൊലീസും സുരക്ഷ ഒരുക്കും. കേരളത്തിനു പുറമെ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്
11. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലെ ഏറ്റവും ഭീമന്‍ പോളിംഗ് നടക്കുന്നത് ഇന്നാണ്. 117 മണ്ഡലങ്ങളിലായി 18 കോടിയോളം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തും യു.പിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളും പോളിംഗ് ബൂത്തില്‍ എത്തി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുലായം സിംഗ് യാദവ്, വരുണ്‍ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖ നേതാക്കളും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. വരുണ്‍ ഗാന്ധി, ശിവ്പാല്‍ യാദവ്, അസം ഖാന്‍, ജയപ്രദ തുടങ്ങിയവര്‍ ഉത്തര്‍പ്രദേശില്‍ മത്സരരംഗത്തുണ്ട്. പ്രഹ്ലാദ് ജോഷി, സംപിത് പാത്ര, അഭിജിത്ത് മുഖര്‍ജി തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
12. കേരളത്തിലും ഗുജറാത്തിലും ഗോവയിലും എല്ലാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. രണ്ടാംഘട്ടത്തില്‍ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിംഗ്. ക്രമ സമാധാന പ്രശ്നങ്ങളുണ്ടെന്ന് സംസ്ഥാന പോളിംഗ് ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തില്‍ നടക്കേണ്ട ത്രിപുര ഈസ്റ്റിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത് ഒറ്റ മണ്ഡലത്തിലേക്ക് മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.