up

ലക്‌നൗ: വോട്ടിംഗിനിടെ ബി.ജെ.പി പ്രവർത്തകർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മർദ്ദിച്ച് അവശനാക്കി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വോട്ടെടുപ്പ് നടക്കുന്ന പല കേന്ദ്രങ്ങളിലും അക്രമങ്ങൾ നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോട്ടർമാരെ നിർബന്ധിച്ചതിനാണ് തിരഞ്ഞെടുപ്പ് ഓഫീസറെ അക്രമിച്ചതെന്നാണ് ബി.ജെ.പി പ്രവർത്തകർ പറഞ്ഞത്. പ്രമുഖ ദേശീയ മാദ്ധ്യമമാണ് ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുമായി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് തന്നെ രംഗത്തെത്തിയിരുന്നു.