തളിപ്പറമ്പ്: വോട്ട് ചെയ്യാൻ വന്നയാളെ പശുകുത്തി പരിക്കേൽപ്പിച്ചു. കരിമ്പം അള്ളാംകുളത്തെ മൊയ്തീൻകുട്ടി എന്ന കുട്ടിക്കയ്ക്കാണ് (86)പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 നായിരുന്നു സംഭവം.
രാവിലെ വോട്ട് ചെയ്യാനായി പോളിംഗ് സ്റ്റേഷനിലേക്ക് നടന്നുവരുന്നതിനിടയിലാണ് മൊയ്തീൻ കുട്ടിയെ പശു ആക്രമിച്ചത്. കരിമ്പം ഗവ. എൽപി സ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാൻ എത്തിയ മൊയ്തീൻ കുട്ടിയെ സ്കൂളിന് സമീപത്തെ വീട്ടിലുള്ള പശു പുറത്തേക്കോടി വരുന്നതിനിടെ കുത്തി വീഴ്ത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇയാൾക്ക് മുഖത്തും കൈക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ വിധിയെഴുത്ത് ആരംഭിച്ചു. രാവിലെ ഏഴു മണിക്കു തന്നെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഏഴു മണി മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. അതിരാവിലെ മുതൽ തന്നെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്