പനാജി: വോട്ടിംഗ് യന്ത്രത്തിലെ മറിമായം വീണ്ടും തുടരുന്നു. ഇന്ന് ലോക്‌സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പിൽ വോട്ടിംഗ് യന്ത്രത്തെ കുറിച്ച് വ്യാപക പരാതികൾ ഉയരുകയാണ്. ചിലയിടങ്ങളിൽ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് വോട്ട് നൽകാൻ കഴിയാതെ പോവുകയും. മറ്റുചില ഇയങ്ങളിൽ യന്ത്രങ്ങൾ തകരാറിലായതായും പരാതികൾ ഉയർന്നു. ഗോവയിലും സ്ഥിതി വ്യത്യസ്ഥമല്ലെന്നാണ് പുതിയ റിപ്പോർട്ട്.
മോക്ക് വോട്ടിങ്ങിനിടെ ഒൻപത് വോട്ടുകൾ ചെയ്തിടത്ത് ബി.ജെ.പിക്ക് ലഭിച്ചത് 17 വോട്ടുകൾ. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വോട്ടിംഗ് യന്ത്രം മാറ്റി തിരഞ്ഞെടുപ്പു കമ്മീഷൻ തടിയൂരി. ഗോവയിലെ പനാജിയിലാണ് ഈ അപൂർവ സംഭവം നടന്നത്. ആറ് സ്ഥാനാർത്ഥികൾക്കും ഒൻപത് വോട്ടുകൾ വീതമാണ് മോക്ക് വോട്ടിങ്ങിനായി അനുവദിച്ചത്. എന്നാൽ വോട്ട് എണ്ണി നോക്കിയപ്പോൾ ബി.ജെ.പിക്ക് 17 വോട്ടുകളും, കോൺഗ്രസിന് ഒമ്പതും, എ.എ.പിക്ക് എട്ടും, സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഒന്നും എന്ന നിലയിലായിരുന്നു വോട്ടുകൾ രേഖപ്പെടുത്തിയത്.
Election of shame ? Mock poll with 9 votes for each of 6 candidates in booth no 31 in 34 AC in Goa. Total count BJP gets 17, Cong 9 , Aap 8. Ind 1 . Robbery. @SpokespersonECI , @CEO_Goa claims are hollow . @AamAadmiParty pl take up
— Elvis Gomes (@ielvisgomes) April 23, 2019
ഇത് കൊള്ളയാണെന്നായിരുന്നു ഗോവയിലെ എ.എ.പി നേതാവ് എൽവിസ് ഗോമസിന്റെ പ്രതികരണം. നാണം കെട്ട തിരഞ്ഞെടുപ്പ് എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിനു പിന്നാലെ വോട്ടിംഗ് യന്ത്രം മാറ്റിയതായി ഗോവ തിരഞ്ഞെടുപ്പ് കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിന് മറുപടിയായി എ.സി 34, പോളിങ് ബൂത്ത് നമ്പർ 3ലെ മുഴുവൻ ഇ.വി.എമ്മുകളും മാറ്റി നൽകിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ട്വീറ്ര് ചെയ്തിരുന്നു.
Entire set of EVM has been replaced for AC 34, PS No 31 as per report from DEO South Goa. https://t.co/MNIwGUdAcU
— CEO Goa Election (@CEO_Goa) April 23, 2019