ഉള്ളൂർ: ഗൾഫിൽ നിന്നെത്തിയ യുവതിയെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ റെയിൽവേ സ്റ്റേഷനിലെ പോർട്ടിക്കോയിലാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടത്. കരുനാഗപ്പള്ളി സ്വദേശിനി ഗംഗാദേവിയെയാണ് (30) അവശനിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷാ തൊഴിലാളികളാണ് സംഭവം പൊലീസിൽ അറിയിച്ചത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് ആർ.പി.എഫ് വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം ഉള്ളിൽ ചെന്ന ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഏതോ ഗുളിക അമിതമായി കഴിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.
യുവതി പുലർച്ചെ ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്രേഷന് മുന്നിൽ വന്നിറങ്ങുന്നതായി സി.സി..ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിച്ച പൊലീസ് ഇവർ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് സ്ഥിരീകരിക്കുകയും സംഭവം കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കുകയും ചെയ്തു.
അതേസമയം, പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ വ്യക്തി ഇവരെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്നും മറ്റും അബോധാവസ്ഥയിൽ യുവതി പുലമ്പുന്നുണ്ടായിരുന്നു. ഇതേതുടർന്നാകാം ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. യുവതിയുടെ ബന്ധുക്കൾ എത്തിയശേഷം മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു എന്ന് പൊലീസ് വ്യക്തമാക്കി.
പുത്തൻ ഫോണുകൾ വാങ്ങാൻ പോവുകയാണോ? ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇവയാണ്
ഈ മാസം അഞ്ചിനാണ് യുവതി നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് പോയത്. കഴിഞ്ഞ ദിവസം ഇവർ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയതായി പാസ്പോർട്ട് പരിശോധിച്ചതിൽ നിന്ന് പൊലീസിന് വ്യക്തമായി.അതേസമയം,യുവതി എന്തിനാണ് തിരുവനന്തപുരത്ത് എത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തമ്പാന്നൂർ പൊലീസ് വ്യക്തമാക്കി.