yousuff-ali
ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തൃശൂരിലെ നാട്ടിക എയ്ഡഡ് മാപ്പിള എൽ.പി സ്കൂളിലെ 115ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങുന്നു.

തൃശൂർ: നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിടാനായി തിരക്കുകൾ മാറ്റിവച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെത്തി. ഇന്ന് രാവിലെ 11 മണിയോടെ സ്വന്തം ഹെലികോ‌പ്‌ടറിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

മലേഷ്യയിലെ കോലലംപൂരിൽ ആയിരുന്ന യൂസഫലി ഇന്നലെ രാത്രിയാണ് കൊച്ചിയിലെത്തിയത്. തുടർന്ന് രാവിലെ 11 മണിയോടെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഹെലികോ‌പ്‌ടറിൽ സ്വന്തം വീടായ തൃശൂർ നാട്ടികയിലേക്ക് തിരിച്ചു. ഇവിടെ നിന്നും ഭാര്യ ഷാബിറ യൂസഫലിക്കൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എൽ.പി സ്‌കൂളിലെ 115ആം ബൂത്തിലെത്തി അദ്ദേഹം വോട്ട് ചെയ്‌തു. ഇത് രണ്ടാം തവണയാണ് താൻ വോട്ട് ചെയ്യാൻ എത്തുന്നതെന്ന് യൂസഫലി പ്രതികരിച്ചു. വോട്ടിട്ട ശേഷം ഉച്ചയോടെ അദ്ദേഹം പ്രത്യേക വിമാനത്തിൽ അബുദാബിയിലേക്ക് മടങ്ങുകയും ചെയ്‌തു.