eye

കണ്ണ് ചൊറിച്ചിൽ, മണൽ വാരിയിട്ട പോലെ അസ്വസ്ഥത, ചുവപ്പ്, നീറ്റൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും.

അലർജിക്കെതിരെ തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ചില പ്രതിരോധ മാർഗങ്ങൾ കൂടി സ്വീകരിക്കാം.

പുറത്തിറങ്ങുമ്പോൾ സൺഗ്ളാസ് ധരിക്കുക. ഇത് ഒവി റേയ്സിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം തരും. എ.സി. റൂമിൽ ജോലി ചെയ്യേണ്ടിവരുമ്പോൾ എ.സിയുടെ ഡ്രാഫ്‌റ്റിന് അഭിമുഖമായി ഇരിക്കരുത്.

കണ്ണ് ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കണം. ഇതുകൂടാതെ കാണുന്ന മറ്റൊരു രോഗമാണ് കൺകുരു. കണ്ണിന്റെ ഓയിൽ ഗ്രന്ഥികൾ അടഞ്ഞുപോകുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നത്. കൺപീലിയുടെ അറ്റത്തായി തടിപ്പും വേദനയും പോളയ്ക്ക് വീക്കവും അനുഭവപ്പെടാം. പോളയ്ക്ക് നീരുണ്ടെങ്കിൽ ചൂട് വയ്ക്കുകയും ആന്റിബയോട്ടിക്ക് ഓയിൻമെന്റ് ഉപയോഗിക്കുകയും വേണം.

എന്നാൽ കൺകുരു കടിയായി chalazion എന്ന അവസ്ഥയിലെത്തിയാൽ ലഘുവായ ഒരു സർജറിയിലൂടെ പഴുപ്പ് നീക്കം ചെയ്യേണ്ടിവരും.

കംപ്യൂട്ടർ ഉപയോഗം വർദ്ധിക്കുകയും ശരിയായ Visual hygeine പാലിക്കാതെയിരിക്കുകയും ചെയ്താൽ കണ്ണിന് വരൾച്ച അനുഭവപ്പെടാം. ഇതിന് പരിഹാരമായി നേത്രരോഗ വിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരം തുള്ളി മരുന്നുകൾ ഉപയോഗിക്കാം. അതോടൊപ്പം ഇടയ്ക്ക് വിശ്രമം നൽകുകയും ഇമ ചിമ്മി കണ്ണുനീരിന്റെ നനവ് preserve ചെയ്യുകയും ചെയ്യാം. ശരിയായ വ്യക്തിശുചിത്വത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും വേനൽക്കാല നേത്രരോഗങ്ങളെ നമുക്ക് തടയാം.

ഡോ. അഞ്ജു ഹരീഷ്,

കൺസൽട്ടന്റ് ഒപ്താൽമോളജിസ്റ്റ്,

എസ്.യു.ടി പട്ടം.