kerala-police

വടകര: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ കേരളത്തിലുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഇന്ന് ജനം വിധി എഴുതുകയാണ്. എല്ലാ മണ്ഡലങ്ങളിലും വീറും വാശിയും നിറഞ്ഞ വോട്ടെടുപ്പാണ് നടക്കുന്നത്. എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിക്കാനുള്ള പരക്കം പാച്ചിലിലാണ് നേതാക്കന്മാരും അണികളും. പ്രായമായരെയും വൈകല്യമുള്ളവരെയും ബൂത്തിലെത്തിക്കാനും,​ ആരോരുമില്ലാത്തവർക്ക് പോളിംഗ് ബൂത്തിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കുന്ന നല്ല മനുഷ്യരുടെ കാഴ്ചയും വോട്ടെടുപ്പിനിടെ നമുക്ക് കാണാം.

പൊലീസ് സേനയിലെ ചില നല്ലമനസുകളെ അടുത്തകാലത്ത് നമ്മൾ കണ്ടതാണ്. പ്രളയം വന്നപ്പോഴും മറ്റും പൊലീസ് ഉദ്യോഗസ്ഥരുടെ നല്ലമനസുകളെ നാം ഹൃദയത്തോട് ചേർത്തിട്ടുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇന്ന് വടകരയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. അതിനിടയിലാണ് വടകരയിലെ പോളിംഗ് ബൂത്തിന് മുന്നിലെ നന്മയുടെ കാഴ്ചകളിലൊന്നായ പൊലീസുകാരന്റെ ചിത്രം സോഷ്യൽ മീഡിയയുടെ കൈയ്യടി നേടുന്നത്. വടകരയിലെ വള്യാട്ട് 115ആം ബൂത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് കാഴ്ച എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

കൈക്കുഞ്ഞുമായി വടകരയിലെ പോളിംഗ് ബൂത്തിലെത്തിയ യുവതിക്ക് താങ്ങും തണലുമായ പൊലീസുകാരനെ ഏവരും അഭിനന്ദിക്കുകയാണ്. വോട്ട് ചെയ്യാൻ പോയപ്പോൾ അമ്മ കൈകുഞ്ഞിനെ സുരക്ഷിതമായി ഏൽപ്പിച്ചത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈകളിലായിരുന്നു. കേരള പൊലീസ് ഇൻഫർമേഷൻ സെന്റർ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റി‌ന്റെ പൂർണ രൂപം