srilanka

കൊളംബോ: ഈസ്റ്റ‌ർ ദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ എട്ടിടങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഭീകരസഘടനയായ ഐ.എസ് ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

കൊളംബോയിൽ നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഇതുവരെ ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. നാഷണൽ തൗഹീദ് ജമാഅത്താണ് സ്ഫോടനത്തിന് പിന്നിൽ എന്നായിരുന്നു സംശം എന്നാൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് തന്നെ ഏറ്റെടുക്കുകയായിരുന്നു.

ന്യൂസിലാൻഡിലെ ക്രൈസ്റ്റ്‌‌‌‌‌‌ ചർച്ചിൽ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ശ്രീലങ്കൻ സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ന്യൂസിലന്റിലെ ക്രൈസ്റ്റ്‌‌‌‌ ചർച്ചിൽ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണങ്ങളിൽ 50 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഞായറാഴ്ച രാജ്യത്ത് ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാൻ വിജെവർദനെ വ്യക്തമാക്കി.

പ്രാദേശിക സമയം 8.45ഓടെയായിരുന്നു ആദ്യത്തെ സ്ഫോടനങ്ങൾ ഉണ്ടായത്. ഈസ്റ്ര‌ർ പ്രാർത്ഥനകൾ ആരംഭിച്ചപ്പോഴായിരുന്നു സ്ഫോടനം നടന്നത്. മൂന്ന് ക്രിസ്ത്യൻ പള്ളികളിലടകകം എട്ടിടങ്ങളിലായിരുന്നു സ്ഫോടന പരമ്പരകൾ അരങ്ങേറിയത്. ആക്രമണത്തിൽ ഇതുവെര 310പേർ കൊല്ലപ്പെടുകയും 500ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 30ഓളം വിദേശികളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ എട്ട് മലയാളികളും ഉണ്ടായിരുന്നു.