കോഴിക്കോട്: റഫറി തന്നെ ഗോളടിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സൂചിപ്പിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. റഫറിക്കുള്ള മറുപടി ഞാൻ ഇന്നു നൽകും. അദ്ദേഹം ഉപയോഗിച്ച പദങ്ങൾ അംഗീകരിക്കാനാവില്ല. ആരോടും അവഹേളനം പാടില്ല. ആരും നിയമത്തിന് അതീതരല്ല. ചെയ്യാത്ത കുറ്റത്തിന് തന്നെ വേട്ടയാടാൻ ശ്രമിച്ചു- ശ്രീധരൻപിള്ള പറഞ്ഞു.
ബി.ജെ.പിയുടെ ഏറ്റവും നല്ല അവസരമാണ് ഇത്തവണത്തേത്. വലിയ ജനമുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ യു.ഡി.എഫ് - എൽ ഡി എഫ് മുന്നണികൾ നിശ്ചിക്കുന്ന അജൻഡ പ്രതിരോധിക്കേണ്ട അവസ്ഥയായിരുന്നെങ്കിൽ ഇപ്പോൾ ബി.ജെ.പിയുടെ അജൻഡയിലേക്ക് മുന്നണികളെത്തി.