ആലപ്പുഴ: രാജ്യത്ത് ഏറ്റവുമധികം സീറ്റു നേടുന്ന ഒറ്റക്കക്ഷി ബി.ജെ.പിയായിരിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരിക്കാനുള്ള ഭൂരിപക്ഷം കോൺഗ്രസിന് ഒറ്റയ്‌ക്കു കിട്ടാൻ സാദ്ധ്യതയില്ല. വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കും.രാഹുൽ വിജയിച്ച ശേഷം രാജിവച്ചാൽ വയനാട്ടിലെ ജനങ്ങളോടു കണിക്കുന്ന വഞ്ചനയായിരിക്കും.
തൃശൂരിൽ നിന്ന് വയനാട്ടിലേക്കു മണ്ഡലം മാറിയത് തുഷാറിന്റെ വ്യക്തിപരമായ തീരുമാനമാണ്. എസ്.എൻ.ഡി.പി യോഗത്തിന് ശരിദൂര നയമാണ്. എല്ലാ കക്ഷികളിലുമുള്ളവർ യോഗം അംഗങ്ങളായി ഉള്ളതുകൊണ്ട് ആർക്ക് വോട്ടു ചെയ്യണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടില്ല.
സംസ്ഥാനത്ത് കൂടുതൽ സീറ്റ് ഏതു മുന്നണിക്കു കിട്ടുമെന്ന് പറയാനാവില്ല. ആലപ്പുഴയിൽ ആരിഫ് പാട്ടുംപാടി ജയിക്കും. ശബരിമല വിഷയം സർക്കാരിന് എതിരായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.