kasargod-

കാസർഗോഡ് : കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബി.ജെ.പി ബൂത്ത് ഏജന്റിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി ഉദുമ നിയോജക മണ്ഡലത്തിലെ 132ാം ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബി.ജെ.പി ബൂത്ത് ഏജന്റിന് മർദ്ദിച്ചതായാണ് പരാതി ഉയർന്നത്.

ഉദുമ എം.എൽഎ കെ കുഞ്ഞിരാമന്റെ മകൻ പദ്മകുമാറിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ മര്‍ദിച്ചതായാണ് ആരോപണം. കള്ളവോട്ട് ചോദ്യം ചെയ്തതിനെതുടർന്നാണ് ബൂത്ത് ഏജന്റായ സന്ദീപിനെ മർദ്ദിച്ചതെന്നാണ് പരാതി.

സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് ജില്ലാ കളക്ടർക്കും ഡിവൈ.എസ്‌.പിക്കും പരാതി നൽകി.

അതേസമയം കാസർകോട് തെക്കിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിനും കുത്തേറ്റു. യു.ഡി.എഫ് പ്രവർത്തകൻ ജലീലിനാണ് കുത്തേറ്റത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.