കൽപ്പറ്റ: വോട്ടെടുപ്പു ദിനത്തിൽ വോട്ടഭ്യർത്ഥന നടത്തിയ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കെതിരെ പരാതി. ഇന്നലെ രാവിലെ ഒമ്പതരയോടെ രാഹുൽ ഗാന്ധി ട്വിറ്റർ വഴി യുവാക്കൾക്ക് ചില വാഗ്‌ദാനങ്ങൾ നൽകി വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‌തെന്നാണ് പരാതി.
പോളിംഗിന് ഒരു ദിവസം മുമ്പേ പ്രചാരണ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്നിരിക്കെ വോട്ടെടുപ്പു ദിനത്തിൽ രാഹുൽ നടത്തിയത് തിരഞ്ഞെടുപ്പു ചടങ്ങളുടെ ലംഘനമാണെന്നു കാട്ടി എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ ചീഫ് ഇലക്‌ഷൻ ഏജന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയാണ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയത്.