തിരുവനന്തപുരം: ലസംസ്ഥാനത്ത് വോട്ടിംഗിനുള്ള മയം അവസാനിച്ചിട്ടും പലയിടത്തും പോളിംഗ് തുടരുന്നു. വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു പ്രശ്നങ്ങളും മൂലം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് ബൂത്തുകളിലായി ആയിരക്കണക്കിന് പേർ വോട്ടു ചെയ്യാൻ ഇപ്പോഴും ക്യൂ നില്‍ക്കുകയാണ്. വോട്ടെടുപ്പ് പൂർത്തിയാകാൻ പത്തുമണിയോകുമെന്നാണ് കരുതുന്നത്. രാത്രിയോട് കൂടി മാത്രമേ പോളിംഗിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവരൂ. അവസാന കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് നില 77.13 ശതമാനം ആയി. ഏറ്റവും കൂടുതൽ കണ്ണൂരിലും രണ്ടാമത് വയനാടുമാണ് കൂടുതൽ പേർ വോട്ട് ചെയ്തത്.
സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന മൂന്നുമണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിൽ വർദ്ധന ഉണ്ടായി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ വോട്ടുചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. എട്ടുശതമാനത്തോളം വർദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു.പോളിംഗ് ശതമാനം73.68 ശതമാനമാണ്. ആറ്റിങ്ങലിൽ 3 ശതമാനവും വയനാട് 4 ശതമാനവും കൂടുതൽ പോളിംഗ് അനുഭവപ്പെട്ടു.
തിരുവനന്തപുരത്തും പോളിംഗ് ശതമാനത്തിൽ വർദ്ധന രേഖപ്പെടുത്തി. അവസാന കണക്കുകൾ അനുസരിച്ച് 73.10 ശതമാനമാണ് വോട്ടിംഗ് നില. തൃശൂരിൽ പോളിംഗ് ശതമാനം 76 കടന്നു. നാലുശതമാനത്തോളം വർദ്ധനയാണ് ഇവിടെ ഉണ്ടായത്. വയനാട്ടിൽ റെക്കാഡ് പോളിംഗ് ആണ് രേഖപ്പെടുത്തി.യത്. 79 ശതമാനം. മൂന്നു നിയമസഭാ മണ്ഡലങ്ങളിളും 80 ശതമാനമാണ് പോളിംഗ് നില.
പോളിംഗ് ശതമാനത്തിന്റെ അവസാന നില (ഇവയിൽ ഇനിയും മാറ്റമുണ്ടാകാം)
കാസർകോട് 79.65
കണ്ണൂർ - 82.26
വടകര - 79.86
വയനാട് - 80.01
കോഴിക്കോട് - 79.39
മലപ്പുറം - 75.22
പൊന്നാനി - 74.35
പാലക്കാട് - 77.38
ആലത്തൂർ - 79.81
തൃശൂർ - 77.49
ചാലക്കുടി - 79.94
എറണാകുളം - 76.48
ഇടുക്കി - 76.21
കോട്ടയം - 75.25
ആലപ്പുഴ - 79.87
മാവേലിക്കര - 74.04
പത്തനംതിട്ട - 74.04
കൊല്ലം - 74.33
ആറ്റിങ്ങൽ - 74.13
തിരുവനന്തപുരം - 73.37