remeesh

കൊല്ലം: വരണമാല്യം ചാർത്തിയ നവദമ്പതികൾ നേരെ പോയത് പോളിംഗ് ബൂത്തിലേക്ക്. അതൊരു പുതിയ കാര്യമല്ലെങ്കിലും കൊട്ടും പാട്ടും മേളവുമായി ബൂത്തിലേക്കുള്ള യാത്ര ആദ്യസംഭവമായിരിക്കും. തീരദേശ ബൂത്തായ ഇരവിപുരം സിറ്റാദൽ സ്കൂളാണ് ഇതിനു വേദിയായത്.
സ്കൂൾ പഠനകാലത്തേ പ്രണയിച്ചവരാണ് ഇരവിപുരം സ്വദേശികളായ റെമീഷിം മെറീനയും. ഇപ്പോഴാണ് മെറീനയ്ക്കു പതിനെട്ടു വയസായത്. ഇരവിപുരം സെന്റ് ജോൺസ് പള്ളിയിൽ വച്ച് അവർ ഇന്നലെ ഒന്നായി. 11.30 ഓടെയായിരുന്നു വിവാഹമെങ്കിലും മറ്റ് ചടങ്ങുകൾ പൂർത്തിയായപ്പോൾ 3 മണി കഴിഞ്ഞു. വോട്ടിടാൻ പോകണമെന്ന് പറഞ്ഞപ്പോൾ കൊട്ടും പാട്ടുമായി റെമീഷിന്റെ കൂട്ടുകാർ ദമ്പതികളെ വളഞ്ഞു. അവർ ഒരു ഘോഷയാത്ര പോലെ ദമ്പതികളെ പോളിംഗ് ബൂത്തിലേക്ക് ആനയിച്ചു. മെറീനയ്ക്ക് അടുത്തിടെയാണ് പതിനെട്ട് വയസ്സ് പൂർത്തിയായത്. അതുകൊണ്ട് വോട്ടില്ലായിരുന്നു. റെമീഷ് വോട്ട് ചെയ്ത് മടങ്ങിവരുന്നത് വരെ മെറീന പോളിംഗ് ബൂത്തിലെ മരത്തണലിൽ കാത്തുനിന്നു.