ബാങ്കോക്ക് : തുടർച്ചയായ നാലാം ഏഷ്യൽ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും മെഡലുറപ്പിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ശിവ ഥാപ്പ. തായ്‌ലൻഡിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തിയാണ് ശിവ മെഡലുറപ്പിച്ചത്. ആതിഥേയരുടെ രുജാക്രനെയാണ് 5-0 ത്തിന് ശിവ ഇടിച്ചിട്ടത്. ശിവ 2013ൽ സ്വർണവും 2015ൽ വെങ്കലവും 2017ൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. സെമിയിൽ തോറ്റാലും ഇക്കുറി ശിവയ്ക്ക് വെങ്കലം ലഭിക്കും. ശിവ ഉൾപ്പെടെ നാല് പുരുഷതാരങ്ങളും നാല് വനിതാ താരങ്ങളും സെമിയിലെത്തിയിട്ടുണ്ട്.