എയർ ഇന്ത്യയിൽ അപേക്ഷിക്കാം
എയർ ഇന്ത്യാ ലിമിറ്റഡിൽ സീനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 1), ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 2), ജൂനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ കാറ്റഗറി 3) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 70 ഒഴിവുകളുണ്ട്. ഡൽഹി/മുംബയ് എന്നിവിടങ്ങളിലാണ് നിയമനം.യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു/തത്തുല്യം.ടെക്നിക്കൽ/ലൈസൻസ് യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ജൂനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 3) തസ്തികയിൽ 35 വയസ്.അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. സ്റ്റൈപ്പൻഡ്:- സീനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 1): 40000 രൂപ. ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 2): 25000 രൂപ. ജൂനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 3): 20000 രൂപ.അപേക്ഷാഫീസ്: 1000 രൂപ. എസ്സി/എസ്ടി വിഭാഗക്കാർക്ക് ഫീസില്ല. Air India Limited എന്ന പേരിലെടുത്തഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഡിമാൻഡ് ഡ്രാഫ്റ്റിന്റെ പിന്നിൽഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം.താൽപര്യമുള്ളവർ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷാഫോമിനൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെസ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം മേയ് ആറ്, ഒൻപത് തീയതികളിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.airindia.in.
79 ഒഴിവ്...
എയർ ഇന്ത്യാ ലിമിറ്റഡിൽ ട്രെയിനി കൺട്രോളർ, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കരാർ നിയമനമാണ്. ഡൽഹി/മുംബൈ എന്നിവിടങ്ങളിലാണ് അവസരം. ഏപ്രിൽ 30, മേയ് രണ്ട് തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും.Air India Limited എന്ന പേരിലെടുത്ത ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം വിശദവിവരങ്ങൾക്ക്: www.airindia.in.
സെൻട്രൽ പവർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
സെൻട്രൽ പവർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അക്കൗണ്ട് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: കൊമേഴ്സിൽ ബിരുദം. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 6. കമ്പനിവെബ്സൈറ്റ്: https://www.cpri.in.
എൻ.എച്ച്.പി.സി ഇന്ത്യ
നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷൻ അപ്രന്റീസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുണ്ട് . മേയ് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.nhpcindia.com. വിലാസം: Deputy General Manager (Human Resources),NHPC Limited, Parvati-III Power Station,Gram – Bihali, Post Office – Laraji, District – Kullu, Himachal Pradesh,Pincode – 175122.
ജോയിന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ
ജോയിന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഡയറക്ടർ (ഫിനാൻസ് ആൻഡ് ലോ), പേഴ്സണൽ സെക്രട്ടറി ,പേഴ്സണൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: jercuts.gov.in വിലാസം: The Secretary, Joint Electricity Regulatory Commission,3 rd & 4th Floor, Plot No.55-56, Udyog Vihar, Phase-IV,Gurgugram-122015 .
ഡൽഹി മെട്രോയിൽ
ഡൽഹി മെട്രോയിൽ ജനറൽ മാനേജർ തസ്തികയിൽ ഒഴിവ്. പ്രായ പരിധി : 55. അപേക്ഷിക്കണ്ട അവസാന തീയതി : മേയ് 15 . കമ്പനിവെബ്സൈറ്റ്: www.delhimetrorail.com.
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് അസിസ്റ്രന്റ് പ്രോഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി: ഏപ്രിൽ 30. വിശദവിവരങ്ങൾക്ക്: www.cds.edu
നേവി ബോയ് ആകാൻ അപേക്ഷിക്കാം
അഞ്ചാംക്ളാസ് ജയിച്ചവർക്ക് ഇന്ത്യൻ നേവിയിൽ അവസരം. നേവി ബോയ് ആകാം. പ്രായപരിധി: 12- 15. അവസാന തീയതി : 3 മേയ്. കമ്പനിവെബ്സൈറ്റ്: https://www.joinindiannavy.gov.in
നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ
നാഷണൽ ടെക്നിക്കൽ റിസേർച്ച് ഓർഗനൈസേഷൻ മോട്ടോർ ട്രാൻസ്പോർട്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുണ്ട്. പ്രായപരിധി: 18-27. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 29.വെബ്സൈറ്റ് : www.ntro.gov.in. വിലാസം: Assistant Director (Pers/R-1),
National Technical Research Organisation,Block-III, Old JNU Campus,New Delhi-110067
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ
റൂർക്കേല എൻ.ഐ.ടിയിൽ(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ) അവസരം. വിവിധ വിഭാഗങ്ങളിലെ പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 177 ഒഴിവുകളുണ്ട്.അവസാന തീയതി : ഏപ്രിൽ 30.
ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ്
ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് അസിസ്റ്റന്റ് മാനേജർ ലീഗൽ, അസിസ്റ്റന്റ് മാനേജർ ഫിനാൻസ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മേയ് 10 ന് മുൻപ് അപേക്ഷിക്കണം. വിലാസംം:Jawaharlal Nehru Port Trust, Administration Building, Sheva, NAVI MUMBAI – 400 707 . വെബ്സൈറ്റ്: jnport.gov.in
ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ്
ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ് കാറ്റഗറി -1 ഗ്രാജുവേറ്റ് അപ്രന്റീസ്, കാറ്റഗറി - 2 ടെക്നീഷ്യൻ (ഡിപ്ളോമ ഹോൾഡർ) അപ്രന്റീസ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 66 ഒഴിവുകളുണ്ട്. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.bcplonline.co.in.
ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്
ന്യൂഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ എക്സ്റേ ടെക്നീഷ്യൻ ആറ് ഒഴിവുണ്ട്. യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. റേഡിയോഗ്രാഫിയിൽ ദ്വിവത്സര ഡിപ്ലോമ, ഒരുവർഷത്തെ പരിചയം. അല്ലെങ്കിൽ ഡിപ്ലോമ/ സർടിഫിക്കറ്റ് കോഴ്സും രണ്ട് വർഷത്തെ പരിചയവും. വിശദവിവരവും അപേക്ഷാഫോറവും www.lhmchosp.gov.in എന്ന വെബ്സൈറ്റിൽ. അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം Director, Lady Hardinge Medical college & Smt. S K Hospital, Shaheed Bhagat Singh Marg, New Delhi എന്ന വിലാസത്തിൽ ഏപ്രിൽ 28നകം ലഭിക്കണം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗിൽ ഡയറക്ടർ, ചീഫ് ഫിനാൻസ് ഓഫീസർ, സെക്രട്ടറി തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.iip-in.com.