പത്താം ക്ളാസുകാരെ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിളിക്കുന്നു. 8000 ഒഴിവുകളുണ്ട്. മൾട്ടി ടാസ്കിംഗ് സ്റ്റാഫുകളുടെ തസ്തികയിലേക്കാണ് വിളിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലേക്കാണ് നിയമനം. പ്രായപരിധി 18- 25. അപേക്ഷ ഫീസ് ജനറൽ/ഒബിസി 100 രൂപ. എസ്.സി, എസ്.ടി,സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി : 29 മേയ് 2019 .കൂടുതൽ വിവരങ്ങൾക്ക്: https://ssc.nic.in
ആന്ധ്രപ്രദേശ് ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ്
ആന്ധ്രപ്രദേശ് ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ(ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.171 ഒഴിവുകളാണുള്ളത് .വിശാഖപട്ടണം, വിജയവാഡ, കടപ്പ എന്നിവിടങ്ങളിലാണ് ഒഴിവ്.യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ ബിടെക്/എഎംഐഇ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് അല്ലെങ്കിൽ തത്തുല്യം.പ്രായം 42 വയസ്സ് കവിയരുത്. 2019 ഫെബ്രുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.അർഹരായവർക്ക് ഉയർന്ന പ്രയപരിധിയിൽ ഇളവ് ലഭിക്കും. വിശദവിവരത്തിന് www.aptransco.cgg.gov.in
ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 34 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. മേയ് 15 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.ivri.nic.in. വിലാസം: Assistant Admin Officer,
Indian Veterinary Research Institute,Izatnagar, Bareilly, Uttar Pradesh – 243 122
നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ്
നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് എൻജിനീയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എൻജിനീയർ (ഇലക്ട്രിക്കൽ), എൻജിനീയർ (ടെലിമെട്രി), എൻജിനീയർ (ഡിജിറ്റൽ), എൻജിനീയർ (കംപ്യൂട്ടർ), എൻജിനീയർ (ഇലക്ട്രോണിക്സ്)എൻജിനീയർ (മെക്കാനിക്കൽ) എന്നിങ്ങനെയാണ് ഒഴിവുകൾ. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.ncra.tifr.res.in. വിലാസം: NCRA-TIFR, Post Bag 3,Ganeshkhind,Pune University Campus,Pune 411007
റാഞ്ചി റിംസിൽ 362 സ്റ്റാഫ് നഴ്സ്
ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) സ്റ്റാഫ്നഴ്സ് ഗ്രേഡ് 'എ' തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ശമ്പളകമ്മിഷൻ ശുപാർശ പ്രകാരം ലെവൽ 7 വിഭാഗത്തിൽ പെടുന്ന തസ്തികയാണിത്. 362 ഒഴിവുകളുണ്ട്. പുരുഷന്മാർക്കും അപേക്ഷിക്കാം. യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് നാലുവർഷത്തെ ബി.എസ്സി. നഴ്സിംഗ് കോഴ്സ് അല്ലെങ്കിൽ രണ്ടുവർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിംഗ് കോഴ്സ്. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം.അപേക്ഷിക്കേണ്ട വിധം: www.rimsranchi.org എന്ന വെബ്സൈറ്റിൽ.