കേരള സർക്കാരിൽ പൊലീസ് കോൺസ്റ്റബിൾ ഇൻഡ്യൻ റിസർവ് ബറ്റാലിയാൻ റെഗുലർ വിൻഗ്) അവസരം.പ്രായം : 18 - 29. ശമ്പളം: 10480-18300. അപേക്ഷിക്കണ്ട അവസാന തീയതി : മേയ് 15 . പിഎസ ്സിയുടെ വൺ ടൈം അക്കൗണ്ട് വഴി അപേക്ഷിക്കാവുന്നതാണ്.
പി.എസ്.സി അപേക്ഷ ക്ഷണിച്ചു
സഹകരണ അപ്പെക്സ് സൊസൈറ്റികളിൽ മാനേജർ , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പൾമണറി മെഡിസിൻ), തിയേറ്റർ ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ലക്ചറർ ഇൻ മൈക്രോബയോളജി, സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് (പോളിടെക്നിക്കുകൾ), ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സിൽ കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ, ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്/ഓവർസീയർ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ) കേരള പൊലീസ് സർവീസിൽ സയന്റിഫിക് അസിസ്റ്റന്റ് (പോളിഗ്രാഫ്), എന്നിവയാണ് ജനറൽ വിഭാഗത്തിലെ വിജ്ഞാപനങ്ങൾ.സംവരണ വിഭാഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് മുഖേന നിയമിക്കുന്നതിനായി പൊലീസ് കോൺസ്റ്റബിൾ, ലൈബ്രേറിയൻ, ഫാർമസിസ്റ്റ്, ജൂനിയർ ഇൻസ്ട്രുക്ടർ, സയന്റിഫിക് അസിസ്റ്റൻറ് ,ഫിസിക്സ് , അറബിക്, വീണ അദ്ധ്യാപകർ , എൻജിനീനീയറിംഗ് അസിസ്റ്റന്റ് , ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി – മേയ് 15
സിവിൽ പൊലീസ് ഓഫീസർ 6000 ഒഴിവ്
പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ സംസ്ഥാനത്തെ എട്ട് ബറ്റാലിയനുകളിലുമായി 6000-ത്തോളം ഒഴിവുകൾ. ശരാശരി 700-800 ഒഴിവുകൾ ഓരോ ബറ്റാലിയനിലുമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തവണ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രത്യേകമായാണ് നടത്തുന്നത്. കായിക പരീക്ഷയുടെ തലേദിവസം അതത് മൈതാനങ്ങളിൽ അളവെടുപ്പിന് ഹാജരാകണം. അതിൽ വിജയിക്കുന്നവർക്കാണ് പിറ്റേന്ന് കായികപരീക്ഷ നടത്തുന്നത്. എട്ടിനങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിക്കുന്നവരെ ഉൾപ്പെടുത്തിയാണ് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നത്.