ഇന്ദ്രജിത്തും സൈജു കുറുപ്പും അലൻസിയറും പ്രധാന കഥാപാത്രങ്ങളാവുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ സംവിധാന ചെയ്യുന്നു.
വെടിവഴിപാട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശംഭു. സമൂഹത്തിലെ ചില സത്യങ്ങൾ തുറന്നു കാട്ടുകയാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രം. ഇന്ദ്രജിത്തിന്റെയും സൈജു കുറുപ്പിന്റെയും അഭിനയ ജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളാണ് വെള്ളിത്തിരയിലെത്തുന്നത്. സ്പൈയർ പ്രൊഡക് ഷൻസിന്റെ ബാനറിൽ സഞ്ജു.എസ് .ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികയെ നിശ്ചയിച്ചിട്ടി ല്ല. കാമറ ജോമോൻ തോമസ്. പ്രശാന്ത് പിള്ളയാണ് സംഗീതം.പ്രൊഡ ക് ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.